Type Here to Get Search Results !

Bottom Ad

കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ആര്‍ജെഡി


പട്‌ന (www.evisionnews.co): കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി. പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണയ്ക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങണമെന്ന് ആര്‍.ജെ.ഡി ബീഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിംഗ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷിക ബില്ലിന് ആര്‍.ജെ.ഡി എതിരാണെന്നും കര്‍ഷകരെ സഹായിക്കാന്‍ നടപ്പിലാക്കേണ്ടത് സ്വാമിനാഥന്‍ റിപ്പോര്‍ട്ടാണെന്നും ജഗന്നാഥന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad