Type Here to Get Search Results !

Bottom Ad

സോണിയാ യുഗത്തിന് വിരാമം: ശരദ് പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക്


ദേശീയം (www.evisionnews.co): സോണിയാ ഗാന്ധിക്ക് ശേഷം യു.പി.എ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ എത്തുമെന്ന് സൂചന. സോണിയാ ഗാന്ധി വിരമിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാര്‍ യുപിഎ അദ്ധ്യക്ഷനാവാന്‍ തീര്‍ത്തും യോ?ഗ്യനാണ് എന്ന അഭിപ്രായം ഉയര്‍ന്നും വന്നിട്ടുണ്ട്.

സോണിയ വിരമിക്കലിന് തയ്യാറാവുകയാണെന്നും പകരക്കാരനെ കണ്ടെത്താനുള്ള ശ്രമിത്തിലായിരുന്നു സോണിയ എന്നുമാണ് സോണിയയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ സോണിയ കോണ്‍?ഗ്രസ് അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോള്‍ യുപിഎ അദ്ധ്യക്ഷ സ്ഥാനത്തും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തും തുടര്‍ന്നിരുന്നു.
എന്നാല്‍ ഇക്കുറി സ്ഥാനമാനങ്ങളില്‍ നിന്നുള്ള പൂര്‍ണ വിരമിക്കലിനാണ് സോണിയ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് യുപിഎ അദ്ധ്യക്ഷ സ്ഥാനവും ഒഴിയുന്നത്. ഇതോടെ കോണ്‍?ഗ്രസ് അദ്ധ്യക്ഷനെയും ഉടന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാത്തതോടെ പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ പാര്‍ട്ടി ശ്രമം തുടരുകയാണ്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad