Type Here to Get Search Results !

Bottom Ad

ക്ലാസില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി


കാസര്‍കോട് (www.evisionnews.co): ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്രസര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി. കേന്ദ്ര സര്‍വകലാശാല ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സിപിവി വിജയകുമാര്‍ക്കെതിരെയാണ് സര്‍വകലാശാലയുടെ നടപടി. 

അധ്യാപകന്‍ ദുരുദ്ദേശത്തോടെ നോക്കുന്നതായി കേന്ദ സര്‍വകലാശാലയിലെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ വിദ്യാര്‍ഥിനികളാണ് 2017 ജൂലൈയില്‍ വകുപ്പ് മേധാവിക്ക് വിജയകുമാരനെതിരെ പരാതി നല്‍കിയത്. സര്‍വകലാശാലയുടെ നായന്മാര്‍മൂല കാമ്പസില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് സര്‍വകലാശാല ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ വിജയകുമാരനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ക്ലാസെടുക്കുന്നതിനിടയില്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ അധ്യാപകന്‍ നോക്കുന്നുവെന്ന് വകുപ്പ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍ നടപടി. 


ആരോപണം ഉയര്‍ന്ന പ്രൊഫസറെ നേരത്തേ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും അദ്ദേഹം ഹൈക്കോടതിയെയും സുപ്രീം കോടതിയെയും വരെ സമീപിക്കുകയും ചെയ്തിരുന്നു. പരാതി ശരിയായരീതിയിലും സൂക്ഷമതയോടെ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കാവുവെന്ന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അനേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് കഴിഞ്ഞ ദിവസം സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രത്യേക യോഗം വിജയകുമാരനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് വിജയകുമാരനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതായി വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരലു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.


Post a Comment

0 Comments

Top Post Ad

Below Post Ad