Type Here to Get Search Results !

Bottom Ad

പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കര്‍ഷകര്‍ക്ക് പിന്തുണയുമായി ബ്രിട്ടണും


ലണ്ടന്‍ (www.evisionnews.co): ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക ഉന്നയിച്ച് ബ്രീട്ടീഷ് എം.പിമാര്‍. കര്‍ഷക പ്രക്ഷോഭവിഷയം നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള മുപ്പത്തിയാറ് ബ്രിട്ടീഷ് എം.പിമാരാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന് കത്തെഴുതിയത്. 36 എം.പിമാരില്‍ ചിലര്‍ ഇന്ത്യന്‍ വംശജരും പഞ്ചാബുമായി ബന്ധമുള്ളവരുമാണ്.

ലേബര്‍ എം.പി തന്‍മജീത് സിംഗ് ധേസിയുടെ നേതൃത്വത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തില്‍ ഡൊമിനിക് റാബുമായി ഒരു അടിയന്തരകൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ ഇന്ത്യയുമായി അടിയന്തരമായി സംസാരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, വീരേന്ദ്ര ശര്‍മ്മ, സീമ മല്‍ഹോത്ര, വലേരി വാസ്, നാദിയ വിറ്റോം, പീറ്റര്‍ ബോട്ടംലി, ജോണ്‍ മക്‌ഡൊണെല്‍, മാര്‍ട്ടിന്‍ ഡോചെര്‍ട്ടി-ഹ്യൂസ്, അലിസണ്‍ തെബ്ലിസ് എന്നിവരുള്‍പ്പെടെ ലേബര്‍, കണ്‍സര്‍വേറ്റീവ്, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാര്‍ ആണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad