Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ യുഡിഎഫോ ബിജെപിയോ സിപിഎം വിട്ടുനിന്നേക്കും: നറുക്കെടുപ്പിന് സാധ്യത



കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പില്‍ നിന്നും സിപിഐഎം വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് എട്ടും ബിജെപിക്ക് എട്ടും സിപിഐഎമ്മിന് സ്വതന്ത്രനുള്‍പ്പെടെ മൂന്നുമാണ് കക്ഷിനില. ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎമിന്റെ വോട്ട് നിര്‍ണ്ണായകമാണ്. 

സിപിഎം വിട്ടുനിന്നാല്‍ സമനിലയിലാവുകയും നറുക്കെടുപ്പിലേക്ക് നീങ്ങുകയും ചെയ്യും. ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സിപിഎം സ്വതന്ത്രനുള്‍പ്പെടെയുള്ളവരുടെ പിന്തുണ തേടികൊണ്ട് യുഡിഎഫ് കണ്‍വീനര്‍ നാരായണ നിര്‍ച്ചാല്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ യുഡിഎഫിനു പിന്തുണ നല്‍കി ഭരണത്തിലെത്തിക്കേണ്ടെന്നാണ് എല്‍ഡിഎഫിന്റെ തീരുമാനം. യുഡിഎഫില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ബി ശാന്തയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ എം അബ്ബാസിനെയും മത്സരിപ്പിക്കുക. ബിജെപിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വപ്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെഎന്‍ കൃഷ്ണഭട്ടും മത്സരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad