Type Here to Get Search Results !

Bottom Ad

കീഴൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അക്രമം: വോട്ടു ചെയ്യാനെത്തിയവര്‍ക്കും മര്‍ദനം


കാസര്‍കോട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്തിലെ കീഴൂര്‍ 20-ാം വാര്‍ഡില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അക്രമം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കള്ളവോട്ടെന്നാരോപിച്ചാണ് ബിജെപി അക്രമം അഴിച്ചുവിട്ടത്. കീഴൂര്‍ വാര്‍ഡിലെ അജ്മല്‍ എന്ന യുവാവ് വോട്ടു ചെയ്യാനെത്തിയതോടെ കള്ളവോട്ട് ആരോപിക്കുകയും തുടര്‍ന്ന് പോളിംഗ് ഓഫീസര്‍ യഥാര്‍ഥ വോട്ടാണെന്ന് സ്ഥിരീകരിച്ച് വോട്ടു ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. 

എന്നാല്‍ വോട്ടുചെയ്യാന്‍ സമ്മതിക്കാതെ ബൂത്തിലുണ്ടായിരുന്ന മുസ്്‌ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി സിഎം അഷ്‌റഫിനെയും വോട്ടുചെയ്യാനെത്തിയ യുവാവിനെയും അക്രമിക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കകയും പൊലീസിന്റെ മുന്നില്‍ തന്നെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അബ്ദുല്‍ റഹ്്മാന്‍, അസ്ഹറുദ്ദീന്‍, അനീസ്, അസീം എന്നവരെ മാരകമായി അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ കൈ എല്ലുപൊട്ടിയ അസീം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. 

രാവിലെ മുതല്‍ തന്നെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാരെ കൂകി വിളിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം നിരവധി തവണ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ബൂത്ത് പിടിച്ചെടുത്ത വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തതായും കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ. എ. ഗോവിന്ദന്‍ നായര്‍ ആരോപിച്ചു. കാലങ്ങളായി സ്ത്രീകള്‍ക്ക് സമാധാനത്തോടെ വോട്ടുചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടെ എന്നും നാട്ടുകാര്‍ ആരോപിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad