Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ നിന്ന് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാര്‍ഥിയും കാസര്‍കോട്ടെ കാമുകനും വിവാഹിതയായി


കാസര്‍കോട് (www.evisionnews.co): ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കണ്ണൂരില്‍ നിന്ന് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാര്‍ഥി കാമുകനുമായി വിവാഹിതയായി. കാസര്‍കോട് ബേഡകത്തെ കാമുകനോടൊപ്പമാണ് കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതി വീടുവിട്ടത്. നാലുദിവസം മുമ്പ് രാത്രിയായിരുന്നു ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തി യുവതി കാമുകനൊപ്പം കാസര്‍കോട്ടേക്ക് കടന്നത്.


അരിച്ചെപ്പ് സ്വദേശിയായ അഭിലാഷിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. അഭിലാഷിന്റെ കുടുംബം ഉറച്ച സിപിഎമ്മുകാരാണ്. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും ബേഡകം പോലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. 


തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്. സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബിജെപി കേന്ദ്രങ്ങളില്‍ കനത്ത ആഘാതവും നാണക്കേടും ഉണ്ടാക്കി. 


സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സിപിഎം കോട്ടയില്‍ എത്തിയ വിവരം കിട്ടിയത്. കാമുകന്‍ അഭിലാഷ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.



Post a Comment

0 Comments

Top Post Ad

Below Post Ad