Type Here to Get Search Results !

Bottom Ad

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു


കേരളം (www.evisionnews.co): കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ചത്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാന്‍ കൂടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad