Monday, 7 December 2020

കൊല്ലത്ത് നിന്നും കാണാതായ ബിജെപി സ്ഥാനാര്‍ഥി തിരിച്ചെത്തി


കേരളം (www.evisionnews.co): കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്വയംമാറി നില്‍ക്കുകയായിരുന്നുവെന്നും അജീവ് കുമാര്‍ പറഞ്ഞു.

നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ അവണൂരിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയായ അജീവ്കുമാറിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കൊട്ടാരക്കര പൊലീസിലാണ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പരാതി നല്‍കിയത്. നാലുദിവസമായി കാണാനില്ലെങ്കിലും പ്രചാരണവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു പോവുകയായിരുന്നു. സി.പി.ഐ.പ്രവര്‍ത്തകനായിരുന്ന അജീവ്കുമാര്‍ അടുത്തിടെയാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

Related Posts

കൊല്ലത്ത് നിന്നും കാണാതായ ബിജെപി സ്ഥാനാര്‍ഥി തിരിച്ചെത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.