Type Here to Get Search Results !

Bottom Ad

എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് കാര്‍ഷിക ഭേദഗതി നിയമം പാസാക്കി കര്‍ണാടക സര്‍ക്കാര്‍


ബംഗളൂരു (www.evisionnews.co): കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതികയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് നിര്‍ണായകമായി.
കാര്‍ഷിക ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ് ഭൂപരിഷ്‌കരണ നിയമം. വ്യവസായികള്‍ക്ക് (അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്ക്) കാര്‍ഷിക ഭൂമി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഭേദഗതി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നത്.



Post a Comment

0 Comments

Top Post Ad

Below Post Ad