Type Here to Get Search Results !

Bottom Ad

ചെര്‍ളടുക്കയില്‍ യൂത്ത് ലീഗ് നേതാവിന് നേരെ സിപിഎം അക്രമം


 
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ചെര്‍ളടുക്കയില്‍ മാരകായുധങ്ങളുമായെത്തിയ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് നേതാവിന് നേരെ അക്രമം. ശനിയാഴ്ച വൈകിട്ടോടെ ചെര്‍ളടുക്കയിലാണ് സംഭവം. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി കലന്തര്‍ സ്വാദിഖിനെയാണ് ഒരു സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ചെര്‍ളടുക്കയില്‍ വെച്ച് സിപിഎം പ്രവര്‍ത്തകരായ ചെര്‍ളടുക്കയിലെ ഹാരിസ്, കലീല്‍ എന്ന ഇബ്രാഹിം അന്‍വര്‍, ഇബ്രാഹിം, സിദ്ദീഖ് മറക്കാട്ട്, ജാഫര്‍, ഹനീഫ് തുടങ്ങിയവര്‍ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ചെര്‍ളടുക്കയില്‍ വെച്ച കമ്പിപ്പാരയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന സ്വാദിഖ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തില്‍ മനംമടുത്താണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ്  അക്രമത്തിന് പിന്നിലെന്നും സ്വാദിഖ് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ നടന്ന യുഡിഎഫ് പരിപാടിക്കിടെ മുതര്‍ന്ന യുഡിഎഫ് നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സ്വാദിഖിനെതിരെയുള്ള അക്രമം പരാജയ ഭീതിമൂലമാണെന്ന് യൂത്ത് ലീഗ് ദേശീയ കൗണ്‍സില്‍ റഫീഖ് കേളോട്ട് ആരോപിച്ചു. തോല്‍ക്കുമെന്ന് എല്‍ഡിഎഫ് ഭയപ്പെടുമ്പോഴൊക്കെ ഇത്തരത്തില്‍ അക്രമങ്ങളുണ്ടാക്കുന്നത് സ്വഭാവികമാണ്. ഇത് ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad