Type Here to Get Search Results !

Bottom Ad

ഗ്രനേഡ് പൊട്ടിത്തെറിച്ച് കാസര്‍കോട് എആര്‍ ക്യാമ്പിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ar-camp-kasaragod-graned-sparked

കാസര്‍കോട് (www.evisionnews.co): തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ പരിശോധനയുടെ ഭാഗമായി ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്കുള്ള ഗ്രെനേഡ് ഫയറിംഗ്, ടിയര്‍ഗ്യാസ് ഷെല്‍ ഫയറിംഗ് പരിശീലനം നടത്തിയതിന്റെ അവശിഷ്ടം നീക്കം ചെയ്യുന്നതിനിടെ പൊട്ടാതെ കിടന്ന ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥനും എആര്‍ ക്യാമ്ബിലെ ക്ലാസ് ഫോര്‍ ജീവനക്കാരനും പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കാഞ്ഞങ്ങാട്ടെ സുധാകരന്‍ (45), ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ഉദുമ അണിഞ്ഞയിലെ പവിത്രന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ സുധാകരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പവിത്രനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad