Type Here to Get Search Results !

Bottom Ad

നീന്തല്‍ പഠിക്കാന്‍ കാസര്‍കോട്ട് അക്വാട്ടിക് അക്കാദമി വരുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.

കബഡിയുടെ ഈറ്റില്ലമായ ജില്ലയില്‍ ജിഎച്ച്എസ്എസ് കൊടിയമ്മയില്‍ കബഡി അക്കാദമി ഫെബ്രുവരി 15നകം ആരംഭിക്കും. നായന്മാര്‍മൂലയിലെ ജില്ലാ ടെന്നീസ് അക്കാദമി ജനുവരിയോടെ പ്രവര്‍ത്തനമാരംഭിക്കാന്‍ തയാറായി. രണ്ടു കോടി മുതല്‍ മുടക്കില്‍ സ്പോര്‍ട്സ് കൗണ്‍സിലിന് അക്കാദമിക് ബ്ലോക്ക് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ പുരോമിക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു.


ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിപ്പ് വിഭാവനം ചെയ്തു കൊണ്ട് നിര്‍മിച്ച നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറി സര്‍ക്കാര്‍ ഉത്തരവായെന്നും കലക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad