Type Here to Get Search Results !

Bottom Ad

റവന്യൂ- ജിയോളജി ഉദ്യോഗസ്ഥ പീഡനത്തിനെതിരെ ചെങ്കല്‍- ക്വാറി ഉടമകള്‍ മാര്‍ച്ച് നടത്തി


കാസര്‍കോട് (www.evisionnews.co): ജില്ലാതലത്തില്‍ ഇസി അനുവദിക്കുക, റവന്യൂ- ജിയോളജി അധികാരികളുടെ പീഡനങ്ങള്‍ക്കെതിരെ ചെങ്കല്‍- ക്വാറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. കലക്ടറേറ്റിലെ പ്രധാന കവാടത്തില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടയുകയായിരുന്നു. റവന്യു- ജിയോളജിക്കല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതായി മാറിയ ധര്‍ണ എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ് പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ വെളുത്തോളി സ്വാഗതം പറഞ്ഞു. വിവിധ രാഷ്ടീയ - ട്രേഡ് യൂനിയന്‍ നേതാക്കളായ പിജി ദേവ്, അഡ്വ. കെ. ശ്രീകാന്ത്, ഷരീഫ് കൊടവഞ്ചി, അസോസിയേഷന്‍ നേതാക്കളായ കെ.എ ശ്രീനിവാസന്‍, എം. വിനോദ് കുമാര്‍, മുനീര്‍ ഭാരതീയം, ലത്തീഫ് നാരമ്പാടി, ഹുസൈന്‍ ബേര്‍ക്ക, ഉമ്മര്‍ സൂപ്പി, നരസിംഹമൂര്‍ത്തി, ഹരീഷ് ഷെട്ടി, എം. മാധവന്‍, ചന്ദ്രന്‍ അരയി ലിങ്കാല്‍, രാധാകൃഷ്ണന്‍ കണ്‍മണി, ഗോപാലകൃഷ്ണന്‍, ബിജു, റെജി, കെ.ടി അനില്‍കുമാര്‍ നാരായണ അനശ്വര, വിശ്വംഭരന്‍, ബാബു, നാരായണന്‍ പിലാത്തറ പ്രകടനത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad