Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 5375 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 83 പേര്‍ക്ക് രോഗം, 151 രോഗമുക്തി


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍  83 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ് കോവിഡ് സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 


ജില്ലയില്‍ ഇതുവരെ 21983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1054 പേര്‍ വിദേശത്ത് നിന്നെത്തിയവരും 828 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 20731 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 234 ആയി. നിലവില്‍ 1018 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.


വീടുകളില്‍ 7538 പേരും സ്ഥാപനങ്ങളില്‍ 440 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7978 പേരാണ്. പുതിയതായി 342 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി  1724 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 327  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 359 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 82 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 



Post a Comment

0 Comments

Top Post Ad

Below Post Ad