Type Here to Get Search Results !

Bottom Ad

മന്ത്രി എസി മൊയ്തീന്‍ വോട്ട് ചെയ്തത് പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7മണി ആയപ്പോഴെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗില്‍ മന്ത്രി എ.സി മൊയ്തീന്‍ നേരത്തെ വോട്ട് ചെയ്‌തെന്ന് ആരോപണം തള്ളി കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം അടിസ്ഥാനരഹിതമെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി. മന്ത്രി എ.സി മൊയ്തീന്‍ 6.55 ന് വോട്ട് ചെയ്‌തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad