Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎം അക്രമം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പടെ എട്ടുപേര്‍ക്ക് കേസ്


കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥി റഷീദിനെ അക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരെ നരഹത്യശ്രമത്തിന് കേസെടുത്തു. റഷീദിന്റെ പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ എച്ച് ശിവദത്ത്, സിപിഎം പ്രവര്‍ത്തകരായ മനു, ജിത്തു, അനില്‍, കിഷോര്‍ തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് നരഹത്യശ്രമത്തിന് കേസെടുത്തത്. 

തിങ്കളാഴ്ച രാത്രി 8.30മണിയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വളഞ്ഞിട്ടാക്രമിച്ചത്. ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് റഷീദിനെതിരെ അക്രമം അഴിച്ചുവിട്ടത്. തലക്ക് പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ഥി റഷീദ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad