Type Here to Get Search Results !

Bottom Ad

മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം കവര്‍ന്നു


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് മുഖംമൂടി സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെയും കാറും തട്ടിക്കൊണ്ടുപോയി 14.50 ലക്ഷം കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ച മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് റോഡിലാണ് സംഭവം. ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന ഏജന്റുമാരെയാണ് രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരയും കാറും തട്ടികൊണ്ടുപോയി 14.50 ലക്ഷം രൂപ കവര്‍ന്നത്. 

പഴയ സ്വര്‍ണ്ണം ജ്വല്ലറികളില്‍ നിന്നും ശേഖരിക്കാന്‍ പതിവായി കാസര്‍കോട് ഭാഗങ്ങളില്‍ വരാറുണ്ട്. പതിവുപോലെ വ്യാഴാഴ്ച പുലര്‍ച്ച നാല് മണിക്ക് മംഗളൂരുവില്‍ നിന്ന് കാറില്‍ വരുന്നതിനിടെ തലപ്പാടി ടോള്‍ ബൂത്തിന് സമീപത്ത് എത്തിയപ്പോള്‍ രണ്ട് കാറുകള്‍ പിന്തുടരുകയായിരുന്നുവെന്ന് ഏജന്റുമാര്‍ പറയുന്നു. കാറിന് വേഗത കൂട്ടുകയും സംഘം തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ദേശീയ പാതയില്‍ നിന്ന് ഗോവിന്ദ പൈ കോളജ് റോഡിലേക്ക് കാര്‍ വെട്ടിച്ച് ഓടിച്ച് പോകുകയായിരുന്നു. 


രണ്ട് കിലോമീറ്ററോളം ഓടിയതിന് ശേഷം ഒരു കാര്‍ ഏജന്റുമാര്‍ സഞ്ചരിച്ച കാറിന് കുറകെ ഇടുകയും രണ്ട് കാറുകളില്‍ നിന്ന് ഇറങ്ങി വന്ന നാലുപേര്‍ അടങ്ങുന്ന മുഖംമൂടി സംഘം ഏജന്റുമാരെ സംഘമെത്തിയ ഒരു കാറിലേക്ക് വലിച്ചിടുകയും പണമടങ്ങിയ കാര്‍ സംഘത്തിലെ ഒരാള്‍ ഓടിച്ച് പോകുകയായിരുന്നു. പല സ്ഥലത്ത് കറങ്ങിയതിന് ശേഷം ഉച്ചക്ക് 12 മണിയോടെ ഏജന്റുമാരെ പാവൂര്‍ ഗ്യാര്‍ക്കട്ടയില്‍ ഉപേക്ഷിക്കുകയും തട്ടിയെടുത്ത കാര്‍ പിന്നീട് തലപ്പാടി പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad