Sunday, 6 December 2020

ചെമ്മനാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വോട്ടുക്കൂട്ടം പരിപാടി സംഘടിപ്പിച്ചു



കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചെമ്മനാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ വോട്ടുക്കൂട്ടം പരിപാടി മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് യുഡിഎഫ് ചെയര്‍മാന്‍ ഫാറൂഖ് മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ടിഡി കബീര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി കലാഭവന്‍ രാജു, പഞ്ചായത്ത് സ്ഥാനാര്‍ഥി സുഫൈജ അബൂബക്കര്‍, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഷാഫി ഹാജി ദേളി സംസാരിച്ചു. യുഡിഎഫ് വാര്‍ഡ് കണ്‍വീനര്‍ ബികെ മുഹമ്മദ് ഷാ സ്വാഗതവും വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് നന്ദിയും പറഞ്ഞു.

Related Posts

ചെമ്മനാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വോട്ടുക്കൂട്ടം പരിപാടി സംഘടിപ്പിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.