Type Here to Get Search Results !

Bottom Ad

വോട്ടെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ണം: ജില്ലയില്‍ 10,48566 വോട്ടര്‍മാര്‍, 2648 സ്ഥാനാര്‍ഥികള്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ കലക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ് നടക്കുക.


ആകെ 10,48566 വോട്ടര്‍മാര്‍ ജില്ലയിലുള്ളത്. ഇതിന് പുറമെ പ്രവാസി വോട്ടര്‍മാര്‍ 79. ആറു ബ്ലോക്ക് പഞ്ചായത്തുകളിലായി 442893 പുരുഷന്മാരും 478757 സ്ത്രീകളും ആറു ട്രാന്‍സ്ജെന്‍ഡേഴ്സും കൂടി ആകെ 921656 വോട്ടര്‍മാര്‍. ഇതിനു പുറമെ 71 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മൂന്ന് നഗരസഭകളിലായി 59123 പുരുഷന്മാരും 67786 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ ആകെ 126910 വോട്ടര്‍മാരും എട്ടു പ്രവാസി വോട്ടര്‍മാരുമുണ്ട്.
ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാര്‍ഡുകളും ഇതില്‍ 1287 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ 971 പുരുഷന്മാരും 1020 സ്ത്രീകളും കൂടി ആകെ 1991 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ജില്ലയിലുള്ള 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡിവിഷനുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 126 പുരുഷന്മാരും 137 സ്ത്രീകളും കൂടി ആകെ 263 സ്ഥാനാര്‍ഥികള്‍.
മൂന്നു നഗരസഭകളിലായി 113 വാര്‍ഡുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 166 പുരുഷന്മാരും 163 സ്ത്രീകളും കൂടി ആകെ 329 പേര്‍ മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.


കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തില്‍ കൂടി വോട്ട് രേഖപ്പെടുത്തുന്നതിന് ജില്ലയില്‍ 30 സ്പെഷ്യല്‍ പോളിംഗ് ഓഫീസറേയും 30 പോളിംഗ് അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഇവരെ ബ്ലോക്ക്/ നഗരസഭ തിരിച്ച് നിയോഗിച്ച് പ്രവര്‍ത്തനം ഡിസംബര്‍ അഞ്ചിന് ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 വൈകിട്ട് അഞ്ചു മണിവരെ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭ്യമായിട്ടുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം ക്വാറന്റീനിലും പോസിറ്റീവ് കേസും ഉള്‍പ്പെടെ 2578 വോട്ടര്‍മാരാണ്്. ഇവരില്‍ 1077പേര്‍ക്ക് ഇതിനോടകം സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തിട്ടുണ്ട്. 


ഡിസംബര്‍ 13 ഉച്ച മൂന്നുമണിക്ക് ശേഷം കോവിഡ് പോസിറ്റീവായവര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സുരക്ഷ ഉറപ്പുവരുത്തി പോളിംഗ് ദിനത്തില്‍ വൈകിട്ട് 5 മണിമുതല്‍ 6 മണിവരെ പോളിംഗ് സ്റ്റഷനുകളിലെത്തി, ക്യൂവില്‍ സാധാരണ വോട്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ വോട്ടുചെയ്തതിനു ശേഷം വോട്ടു രേഖപ്പെടുത്താം.


Post a Comment

0 Comments

Top Post Ad

Below Post Ad