Type Here to Get Search Results !

Bottom Ad

സുന്നീ യുവജന സംഘം ജില്ലാ കൗണ്‍സില്‍ മീറ്റ് തുടങ്ങി


കാസര്‍കോട് (www.evisionnews.co): മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ ജില്ലാ കൗണ്‍സില്‍ മീറ്റ് പറപ്പാടി ജാമിഅ ജൂനിയര്‍ കോളേജില്‍ ആരംഭിച്ചു. സമസ്ത ഉപാധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു.

നാസര്‍ ഫൈസി കൂടത്തായി, ഹംസ ഹാജി പെരുമ്പ, സികെകെ മാണിയൂര്‍, ഹംസതു സഅദി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, സയ്യിദ് ഹാദി തങ്ങള്‍, ഹംസ ഹാജി പള്ളിപ്പുഴ, സിദ്ധീഖ് നദ്‌വി ചേരൂര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad