Type Here to Get Search Results !

Bottom Ad

നിര്‍ണായക മത്സരവും തോറ്റു; ഓസീസിന് മുന്നില്‍ പരമ്പര അടിയറവുവെച്ച് ഇന്ത്യ


കായികം (www.evisionnews.co): ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ ആയുള്ളു. 87 ബോളില്‍ 89 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
കെ.എല്‍ രാഹുല്‍ 66 ബോളില്‍ 76 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ 28 ഉം ധവാന്‍ 30 ഉം ശ്രേയസ് അയ്യര്‍ 38 ഉം പണ്ഡ്യ 28 ഉം ജഡേജ 24 റണ്‍സും എടുത്തു. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹെയ്‌സല്‍വുഡ്, സാംപ എന്നിവര്‍ രണ്ടു വീതവും മോയിസ് ഹെന്റിക്വസ്, മാകസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ മുന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഓസീസ് 66 റണ്‍സിന് വിജയിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad