Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തുള്‍പ്പടെ 127 പ്രശ്ന ബാധിത ബൂത്തുകള്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള 127 പ്രശ്‌ന ബാധിത ബൂത്തുകളാണുള്ളത്. 84 ക്രിട്ടിക്കല്‍ ബൂത്തൂകളില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 എണ്ണം വള്‍നറബിള്‍ ബൂത്തുകളാണ്. ഈ ബൂത്തുകളില്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, സബ് കലക്ടര്‍, ആര്‍ഡിഒ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നിവരടങ്ങിയ സംഘം ഇന്നും നാളെയുമായി പരിശോധന നടത്തും. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിംഗ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകള്‍, പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്ത ബൂത്തുകളാണ് വള്‍നറബിള്‍ ബൂത്തുകള്‍. ബൂത്തുകളില്‍ പരിശോധന നടത്തിയ ശേഷം പൊലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കുക. പരിശോധന മഞ്ചേശ്വരം ബ്ലോക്കില്‍ നിന്നാണ് ആരംഭിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad