Type Here to Get Search Results !

Bottom Ad

പുത്തിഗെ പഞ്ചായത്തില്‍ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് മുസ്്‌ലിം ലീഗ്


ഉപ്പള (www.evisionnews.co): കാലാകാലങ്ങളായി എല്‍ഡിഎഫ് ഭരിച്ചുവന്നിരുന്ന പുത്തിഗെ പഞ്ചായത്തില്‍ ഭരണംനിലനിര്‍ത്താനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന തന്ത്രത്തില്‍ വിവിധ വാര്‍ഡുകളില്‍ ബിജെപിയെ കൂട്ടുപിടിച്ച് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. എല്‍ഡിഎഫിന്റെ ചില സിറ്റിംഗ് വാഡുകളിലും കഴിഞ്ഞ പ്രാവശ്യം ബിജെപി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വാഡുകളിലും ഇരുകൂട്ടരും പരസ്പര ധാരണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്.
 
ഇരുപത് വര്‍ഷം പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായ സിപിഎം നേതാവ് ചനിയ പാടി എല്‍ഡിഎഫിന്റെ സിറ്റിംഗ് സിറ്റായ പന്ത്രണ്ടാം വാര്‍ഡ് പുത്തിഗെയിലും സിറ്റിംഗ് സീറ്റും നിലവിലെ പ്രസിഡന്റിന്റെ വാര്‍ഡുമായ മുഗുവിലും സ്വതന്ത്രന്മാരെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ഇതിനു പുറമെ സീതാംഗോളി ടൗണ്‍, എടനാട് എന്നീ വാര്‍ഡുകളുലും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനു വേണ്ടി മത്സര രംഗത്തുള്ളത്.
ബിജെപിക്ക് 30ല്‍പരം വോട്ടുകള്‍ മാത്രമുള്ള അംഗടിമുഗറില്‍ ബിജെപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ നിയമസഭ ഇലക്ഷനില്‍ ലീഡ് ചെയ്തതും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 40 വോട്ടിന് മാത്രം യുഡിഎഫിനോട് പരാജയപ്പെട്ട പേരാല്‍ കണ്ണൂര്‍ വാര്‍ഡില്‍ ബിജെപി രംഗത്തിറക്കുന്നതും സ്വതന്ത്രനെയാണ്. ഇങ്ങനെ പല വാര്‍ഡുകളില്‍ പരസ്പര ധാരണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതും ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്ന ബാഡൂര്‍ വാര്‍ഡില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമാണുള്ളത്. ഇവിടെ അവസാന നിമിഷം ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതും സംശയാസ്പദമാണ്.
 
ഈ അവിശുദ്ധ കൂട്ടുകെട്ട് സിപിഎം അണികള്‍ക്കിടയില്‍ തന്നെ വിവാദമായപ്പോള്‍ പുത്തിഗെയില്‍ യുഡിഎഫ്- ബിജെപി കൂട്ടുകെട്ട് എന്ന പ്രസ്താവനകളിറക്കി എല്‍ഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊതുജനം തിരിച്ചറിയുമെന്നും പുത്തിഗെ പഞ്ചായത്തില്‍ ഇക്കുറി ഐക്യജാനാധിപത്യ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നും മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad