Type Here to Get Search Results !

Bottom Ad

ആ മുഖ്യമന്ത്രി കസേര എനിക്ക് തരൂ: വിജിലന്‍സിലും ബിജെപിക്കാരാണെന്ന ആരോപണത്തോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍


കേരളം (www.evisionnews.co): കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണത്തോട് പ്രതികരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജിലന്‍സിലും ബി.ജെ.പിക്കാരാണെന്നാണ് പറയുന്നതെങ്കില്‍ പിണറായി രാജിവച്ച് മൂന്നു മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 'തോമസ് ഐസക്കിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം'.ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് ഐസക്ക് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad