Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗില്‍ തിരിച്ചെത്തിയ ഇര്‍ഷാദ് തെക്ക്പുറത്തിന് സ്വീകരണം


കാസര്‍കോട് (www.evisionnews.co): ഇടക്കാലത്ത് മുസ്്‌ലിം ലീഗില്‍ തെറ്റിപിരിഞ്ഞ് ഐഎന്‍എല്ലില്‍ പ്രവര്‍ത്തിച്ചിരിന്ന എംഎസ്എഫ് മുന്‍ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് തെക്കുപുറം മാതൃസംഘടനയില്‍ തിരിച്ചെത്തി. മുസ്ലിം സമുദായത്തിന്റെ ഭരണഘടന അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുസ്ലിം ലീഗിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മാതൃസംഘടനയില്‍ തിരിച്ചെത്താന്‍ സഹായിച്ചതെന്നും ശിഷ്ടകാലം പാര്‍ട്ടിക്കും സമൂഹത്തിനും സമുദായത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇര്‍ഷാദ് പറഞ്ഞു.
പള്ളിക്കര പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നില്‍ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിദ്ധീഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കാല്‍, ഹാരിസ് തൊട്ടി, ടിപി കുഞ്ഞബ്ദുല്ല, എപി ഉമ്മര്‍, തബാസ്‌ക്കൊ ബഷീര്‍, നാസര്‍ ചേറ്റിക്കുണ്ട്, കെഎം അബ്ദുല്‍ റഹിമാന്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad