Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 3382 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 86 രോഗികള്‍, 82 രോഗമുക്തി


കാസര്‍കോട്(ww.evisionnews.co) ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 76 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 7497 പേരും സ്ഥാപനങ്ങളില്‍ 498 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7995 പേരാണ്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 165 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 41 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 661 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
21900 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1053 പേര്‍ വിദേശത്ത് നിന്നെത്തിയവരും 824 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 20023 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20580 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1087 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 233 ആയി.മധൂര്‍ പഞ്ചായത്തിലെ സുദര്‍ശനന്റെ (50) മരണമാണ് പുതിയതായി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.


Post a Comment

0 Comments

Top Post Ad

Below Post Ad