Saturday, 10 February 2018

സംവരണം: സര്‍ക്കാര്‍ ധവളപത്രമിറക്കണം: കല്ലട്ര മാഹിന്‍ ഹാജി

ചട്ടഞ്ചാല്‍ (www.evisionnews.co): കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസുകളിലെ പിന്നോക്ക സമുദായങ്ങളുടെ ഓരോ വിഭാഗങ്ങളുടെയും സംവരണ പ്രാതിനിധ്യം സംബന്ധിച്ച വിശദമായ ധവളപത്രമിറക്കാര്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു. സംവരണം അമ്പതുശതമാനം കൂടാന്‍ പാടില്ലെന്ന് ഭരണഘടന വ്യക്തമാക്കുമ്പോള്‍ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ അട്ടിമറിച്ച് മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവണം നടപ്പിലാക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപിക്കാന്‍ വേണ്ടിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് സാമ്പത്തിക സംവരണത്തിനെതിരെ ചട്ടഞ്ചാലില്‍ സംഘടിപ്പിച്ച നിശാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഒറവങ്കര സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കളനാട്, പഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു, അബുബക്കര്‍ കണ്ടത്തില്‍, ടി.ഡി ഹസന്‍ ബസരി, അസ്്‌ലം കീഴൂര്‍, സുലുവാന്‍ ചെമനാട്, മജീദ് ബെണ്ടിച്ചാല്‍, നഷാത്ത് പരവനടുക്കം, സാജിദ് ചട്ടഞ്ചാല്‍, സറഫ്‌റാസ് ചളിയങ്കോട്, അര്‍ഷാദ് ബെണ്ടിച്ചാല്‍, സിദ്ദീഖ് മങ്ങാടന്‍, നസീര്‍ കുവ്വത്തൊട്ടി സംബന്ധിച്ചു.

Related Posts

സംവരണം: സര്‍ക്കാര്‍ ധവളപത്രമിറക്കണം: കല്ലട്ര മാഹിന്‍ ഹാജി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.