Thursday, 15 February 2018

പ്രിയ തരംഗത്തിലും പാര്‍വതിയെ മറന്നില്ല ; മൈ സ്റ്റോറിയിലെ രണ്ടാം ഗാനത്തിനും ഡിസ് ലൈക്ക് പൂരം


പ്രിയ തരംഗത്തിലും പാര്‍വതിയെ മറന്നില്ല.വിവാദനായികയായ പാർവതി നായികയായ മൈ സ്റ്റോറിയിലെ  രണ്ടാം ഗാനത്തിന് നേരെയും സൈബർ ആക്രമണം.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനത്തിന് പതിനായിരത്തിലേറെ ഡിസ് ലൈകുകളാണ് ലഭിച്ചത്. 5000 ലൈക്സ് മാത്രമാണ് ലഭിച്ചത്.

കസബാ സിനിമക്കെതിരായ പരാമര്‍ശത്തി​​​ന്റെ  പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിട്ടതിന് പിന്നാലെ മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിനെതിരെയും ഡിസ് ലൈക് കാമ്പയിൻ  നടന്നിരുന്നു.

രോഷ്​നി ദിനകര്‍ സംവിധാനം ചെയ്യുന്ന 'മൈ സ്​റ്റോറിയിലെ പാട്ടും​ ചിത്രീകരണ ദൃശ്യവും മുമ്ബ് യൂട്യൂബിലൂടെ പുറത്ത്​ വിട്ടിരുന്നു. മിനിറ്റുകള്‍ക്കകം യൂട്യൂബില്‍ പാട്ടിനെ​തിരെ സംഘം ചേര്‍ന്ന്​ അന്ന് ആക്രമണമുണ്ടായിരുന്നു. ചിത്രീകരണ ദൃശ്യത്തിന്​ 41000 ഡിസ്​ലൈക്കുകളാണ്​ ലഭിച്ചത്​. 4000 ലൈക്കുകളും. ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്​ടം കാട്ടി ആരാധകര്‍. പുറത്ത്​ വന്ന്​ 11 മണിക്കൂറുകള്‍ മാത്രമായപ്പോള്‍ 19000 ഡിസ്​ലൈക്കുകളാണ്​ പാട്ടിന്​ ലഭിച്ചത്​​.

പുതുമുഖ സംവിധായികയായ രോഷ്​നി ദിനകര്‍ ഏറെ പണിപെട്ടാണ് മൈ സ്​റ്റോറിയുടെ​ ചിത്രീകരണം പൂര്‍ത്തിയാക്കിയത്​. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചത്​ 2016 ഡിസംബറിലായിരുന്നു. പൃഥ്വി രാജിന്റെ ഡേറ്റില്ലാത്തതിനാല്‍ നീണ്ട 10 മാസങ്ങള്‍ രണ്ടാം ഷെഡ്യൂളിനായി കാത്ത്​ നിന്ന രോഷ്​നി സഹികെട്ട്​ ഫിലിം ചേമ്ബറില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ്​ 37 ദിവസങ്ങള്‍ നീണ്ട രണ്ടാം ഷെഡ്യൂളിന്​ വേണ്ടി പൃഥ്വിരാജി​​​ന്റെ  ഡേറ്റ്​ ലഭിച്ചത്​​. 13 കോടിയോളം മുടക്കി രോഷ്​നിയും ഭര്‍ത്താവുമാണ് മൈ സ്​റ്റോറി നിര്‍മിച്ചത്​​​.

Related Posts

പ്രിയ തരംഗത്തിലും പാര്‍വതിയെ മറന്നില്ല ; മൈ സ്റ്റോറിയിലെ രണ്ടാം ഗാനത്തിനും ഡിസ് ലൈക്ക് പൂരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.