Saturday, 3 February 2018

അഹ്മദ് സാഹിബ് മതേതര ഇന്ത്യയ്ക്ക് ദിശാബോധം നല്‍കിയ നേതാവ്


മേല്‍പറമ്പ്: മതേതര ഇന്ത്യയ്ക്ക് ദിശാബോധം നല്‍കിയ നേതാവായിരുന്നു മുസ്ലിം ലീഗ് ദേശീയ  പ്രസിഡണ്ടായിരുന്ന അഹ്മദ് സാഹിബെന്ന് എം എസ് എഫ് ദേശീയ കൗണ്‍സില്‍ അംഗം റഊഫ് ബായിക്കര അഭിപ്രായപ്പെട്ടു. ഒരു പുരുഷായുസ്സ് മുഴുവന്‍ മതേതര ഇന്ത്യയ്ക്കും ന്യൂനപക്ഷ രാഷ്ട്രീയത്തിനും ജീവിതം സമര്‍പിച്ച നേതാവായിരുന്നു അദ്ധേഹം. അഹ്മദ് സാഹിബിന്റെ ജീവിത സന്ദേശം ഉള്‍കൊള്ളാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഊഫ്.
പ്രസിഡണ്ട് സന്‍ഫീര്‍ ചളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി അര്‍ഷാദ് ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.അബ്ദുല്ല ഒറവങ്കര അനുസ്മരണ പ്രഭാഷണം നടത്തി. ആഷിഫ് മാളി കെ, മുനീര്‍ പളളിപുറം, നശാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, സറഫ്രാസ് ചളിയങ്കോട്, മിന്‍ഹാജ് ബേക്കല്‍, അസ്‌ക്കര്‍ കീഴൂര്‍, മര്‍വാന്‍ ചെമ്പരിക്ക, അബ്ബാസ് ചെമനാട്, ജംഷി കളനാട്, ഹകീം തെക്കില്‍, ബാസിത് ചട്ടഞ്ചാല്‍, നിശ്തര്‍ പരവനടുക്കം എന്നിവര്‍ പ്രസംഗിച്ചു.

Related Posts

അഹ്മദ് സാഹിബ് മതേതര ഇന്ത്യയ്ക്ക് ദിശാബോധം നല്‍കിയ നേതാവ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.