ബന്തിയോട് (www.evisionnews.co): കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റിലായി. കര്‍ണാടക തൊക്കോട്ടെ ഹിദായത്ത് (22), ബവലടുക്കയിലെ അസ്ഹര്‍ (22) എന്നിവരെയാണ് കുമ്പള എസ്.ഐ ജെ.കെ ജയശങ്കര്‍ അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് ബന്തിയോട്ടെ കട കുത്തിത്തുറന്ന് പണവും ആറായിരം രൂപയുടെ മൂന്നു മൊബൈല്‍ ഫോണുകളും സാധനങ്ങളും മോഷണം നടത്തിയത്. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുന്ന ഇവരുടെ പേരില്‍ ഇരുപതിലധികം കേസുകള്‍ മംഗളൂരു സ്റ്റേഷനിലടക്കം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബന്തിയോട്ടെ കടയില്‍ മോഷണം: രണ്ടു പ്രതികള്‍ അറസ്റ്റില്‍
4/
5
Oleh
evisionnews