Monday, 5 February 2018

ഇന്ധനവില കുറയ്ക്കാനാവില്ല: വരുമാനത്തെ ബാധിക്കും: തോമസ് ഐസക്


തിരുവനന്തപുരം (www.evisionnews.co): ഇന്ധനവില വര്‍ധിക്കുന്നതിനിടെ പെട്രോളിനും ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിനു 2441 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി എം.എം.മണി ചോദ്യോത്തരവേളയില്‍ പറഞ്ഞു. 

കുടിശികവരുത്തിയവരില്‍ ഏറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളുമാണ്. അരിവില കൂടാന്‍ കാരണം ജിഎസ്ടിയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. ബ്രാന്‍ഡഡ് അരിക്കാണ് വില വര്‍ധിച്ചത്. ഇനിയും വിലകൂടിയാല്‍ സര്‍ക്കാര്‍ നേരിട്ട് അരിക്കടകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും ഇക്കാര്യം സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Related Posts

ഇന്ധനവില കുറയ്ക്കാനാവില്ല: വരുമാനത്തെ ബാധിക്കും: തോമസ് ഐസക്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.