Wednesday, 21 February 2018

കേന്ദ്രത്തിന്റെ വാദം വസ്തുതക്ക് നിരക്കാത്തത്: തുറന്നടിച്ച് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍


കോഴിക്കോട് (www.evisionnews.co): കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യം തള്ളിയ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നുള്ള കേന്ദ്രത്തിന്റെ സുപ്രീംകോടതിയിലെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു. കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി നിലനിര്‍ത്തണമെന്നും തുടര്‍ച്ചയായി അഞ്ചാംതവണ അപേക്ഷിക്കുന്നവര്‍ക്കുള്ള മുന്‍ഗണന നിഷേധിക്കരുതെന്നും അപേക്ഷകരുടെ എണ്ണമനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള ക്വോട്ട പുനര്‍നിര്‍ണയിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിരന്തരം ആവശ്യപ്പെടുന്നതാണ്.

തുടര്‍ച്ചയായി അഞ്ചാംതവണ ഹജ്ജിന് അപേക്ഷിച്ചവര്‍ക്ക് നല്‍കിവന്നിരുന്ന പ്രത്യേക സംവരണം എടുത്തുകളയുന്നത്. ഇതിനെതിരെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഹജ്ജ് അപേക്ഷകരും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതിയോട് വൃക്തമക്കുകയായിരുന്നു. ഹജ്ജ് പോളിസി കമ്മിറ്റിയ്ക്ക് മുന്നിലും നിരന്തരം പ്രശ്‌നമുന്നയിച്ചിട്ടുള്ളതാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ കേരളത്തില്‍നിന്നുള്ള പ്രതിനിധി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എല്ലാ യോഗങ്ങളിലും ഈ വിഷയം അവതരിപ്പിക്കാറുമുണ്ട്. എന്നാല്‍ വിവാദമായ ഈ വിഷയത്തില്‍ കേരളം കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്.

Related Posts

കേന്ദ്രത്തിന്റെ വാദം വസ്തുതക്ക് നിരക്കാത്തത്: തുറന്നടിച്ച് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.