Thursday, 1 February 2018

കാസര്‍കോട് നഗരത്തിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരപരിസരത്തെ ഗോഡൗണില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന റാഹ ആര്‍കേയ്ഡ് എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തുരുത്തിയിലെ ടി.എം ഹംസയുടെ നാനോ പ്ലാസ്റ്റിക് കടയിലെ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നും തീപടരുന്നത് കണ്ട് സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ നിന്നും നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. 

ഉദുമ പാക്യാരയിലെ റഊഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മൂന്നുനിലകളുള്ള ഈ കെട്ടിടത്തിലും പരിസരത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലേക്ക് തീപടരാനുള്ള സാഹചര്യം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

Related Posts

കാസര്‍കോട് നഗരത്തിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.