Type Here to Get Search Results !

Bottom Ad

ഡീസല്‍ വില വര്‍ധന: വ്യാഴാഴ്ച മുതല്‍ മീന്‍ പിടിക്കില്ല


കൊച്ചി (www.evisionnews.co): ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക, തുടങ്ങി ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. കടലില്‍ മത്സ്യ ബന്ധനം നടത്തി കൊണ്ടിരിക്കുന്ന മുഴുവന്‍ യന്ത്രവത്കൃത ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്തെത്തിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. നീണ്ടകരയടക്കം ഹാര്‍ബറുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസവും വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad