കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഘടനാ സംവിധാനം ശക്തമാക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുള്ള ജില്ലാതല മുഖാമുഖ പരിപാടി 8ന് വ്യാഴാഴ്ച രാവിലെ പത്തു മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ് അടക്കമുള്ള സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കും. യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, മുനിസിപ്പല്‍/പഞ്ചായത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ മുഖാമുഖ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീറും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അഭ്യര്‍ത്ഥിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാതല മുഖാമുഖം വ്യാഴാഴ്ച
4/
5
Oleh
evisionnews