Sunday, 18 February 2018

മാധ്യമങ്ങള്‍ക്ക് മുഖംനല്‍കാതെ പിണറായി: ശുഹൈബ് വധത്തില്‍ ആറാംദിവസവും മിണ്ടിയില്ല


കോഴിക്കോട് (www.evisionnews.co): ശുഹൈബ് കൊലപാതകമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുഖംനല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസം കോഴിക്കോട് സംഘടിപ്പിച്ച പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി എത്തിയത് പോലീസ് അകമ്പടിയിലും ബ്ലാക്ക് ക്യാറ്റ് സുരക്ഷയിലുമായിരുന്നു. ഗസറ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാത്തിരുന്ന പോലീസ് ഒഫീഷ്യല്‍സിന്റെ ഗാര്‍ഡ് ഓഫ് ഓണ്‍ സ്വീകരിക്കാന്‍ പോലും കൂട്ടാക്കാതെയാണ് അദേഹം അകത്തേക്കുപോയത്. മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാതിരിക്കാനായിരുന്നു ഇത്.

ഇറങ്ങി വന്നവേളയിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദേഹം തയാറായില്ല. ശുഹൈബ് വധമുള്‍പ്പടെ സി.പി.എമ്മിനെതിരെ ആരോപണം കത്തിനില്‍ക്കുമ്പോള്‍ മാധ്യമങ്ങളെ അടുപ്പിക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഭരണനിര്‍വഹകണമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. കോഴിക്കോട് അരങ്ങേറിയ മൂന്ന് പരിപാടികളിലും മുഖ്യമന്ത്രിയുടെ സാനിധ്യമുണ്ടായിട്ടും കേരളത്തില്‍ കത്തിനിന്ന രാഷ്ട്രീയ കൊലപാതകത്തിന് നിലപാട് വൃക്തമാക്കാന്‍ അദേഹം തയാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് എത്തി തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെ പ്രതിഷേധവുമായി ചില മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Related Posts

മാധ്യമങ്ങള്‍ക്ക് മുഖംനല്‍കാതെ പിണറായി: ശുഹൈബ് വധത്തില്‍ ആറാംദിവസവും മിണ്ടിയില്ല
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.