Type Here to Get Search Results !

Bottom Ad

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക്കിനെ നിയമിച്ചു

ന്യൂഡല്‍ഹി: (www.evisionnews.co)കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. മറ്റ് നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ രാഷ്ട്രപതി നിയമിച്ചു.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ദിനേശ് മഹേശ്വരിയെ കര്‍ണാടക ചീഫ് ജസ്റ്റിസാക്കി. ഫെബ്രുവരി 20-ന് മുമ്ബ് അദ്ദേഹം ചുമതലയേല്‍ക്കണം.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അജയ് രസ്തോഗിയെ ത്രിപുരയിലും അലഹബാദിലെ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയെ മേഘാലയയിലും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിലാഷ കുമാരിയെ മണിപ്പൂര്‍ ചീഫ് ജസ്റ്റിസാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad