കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുദുര്‍ഗ് കടപ്പുറത്തെ മിഥുന്‍ (22) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആവിക്കരയിലെ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍9 എന്‍ 95 ബൈക്ക് വ്യാഴാഴ്ച രാത്രിയാണ് കാണാതായത്. ആവിക്കരയിലെ രാഗേഷാണ് ഉടമ. ഇന്നലെ ഹൊസ്ദുര്‍ഗ് കടപ്പുറത്തുനിന്നാണ് സംശയം തോന്നിയ പൊലീസ് മിഥുനെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റില്‍
4/
5
Oleh
evisionnews