Thursday, 1 February 2018

എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി


തിരുവനന്തപുരം:  എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗവും എലത്തൂര്‍ എംഎല്‍എയുമായ എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി. രാജ്ഭവനില്‍ വൈകിട്ട് അഞ്ചിനു ഗവര്‍ണര്‍ പി.സദാശിവം മുന്‍പാകെയാണു ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തത്. 10 മാസത്തെ ഇടവേളയ്ക്കു ശേഷമാണു ശശീന്ദ്രന്‍ വീണ്ടും മന്ത്രിപദവിയിലേക്കു തിരിച്ചെത്തിയത്. ഒരേ മന്ത്രിസഭയില്‍ രണ്ടാമതും മന്ത്രിയാകുകയെന്ന അപൂര്‍വതയാണു ശശീന്ദ്രന്‍ സ്വന്തമാക്കിയത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ മന്ത്രിയായിരുന്ന ശശീന്ദ്രന്‍ അശ്ലീല സംഭാഷണത്തിലേര്‍പ്പെട്ടുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണു 2017 മാര്‍ച്ച് 26ന് രാജിവച്ചത്. ജുഡീഷ്യല്‍ കമ്മിഷനും കോടതിയും കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണു പുനഃപ്രവേശം. കേസ് സിജെഎം കോടതി തീര്‍പ്പാക്കിയതിനെതിരെ ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി ബുധനാഴ്ച സമര്‍പ്പിച്ചതു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉദ്വേഗത്തിനു വഴിവച്ചിരുന്നു.

Related Posts

എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.