Saturday, 17 February 2018

പൃഥ്വിരാജിന്റെ ആടുജീവിതത്തില്‍ അമല പോള്‍ നായിക


പൃഥ്വിരാജ് നായകനാകുന്ന ബ്ലസിയുടെ പുതിയ സിനിമ 'ആടുജീവിത'ത്തില്‍ തെന്നിന്ത്യന്‍ താരം അമല പോള്‍ നായികയാവും. പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയില്‍ എകാന്തവാസവും നരകയാതനയും അനുഭവിക്കേണ്ടി വന്ന നജീബ് മുഹമ്മദ് എന്ന യുവാവിെന്റ കഥയാണ് ആടുജീവിതം. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. തന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടുജീവിതമെന്നും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബെന്യാമി??െന്റ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി പുതിയ ചിത്രം ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ ആടുജീവിതത്തെ ആധാരമാക്കിയുള്ള സിനിമ ബ്ലസി പ്രഖ്യാപിച്ചിരുന്നു. പ്രവാസി വ്യവസായി കെ.ജി എബ്രഹാമി??െന്റ കെ.ജെ.എ ഫിലിംസാണ് ചിത്രത്തി??െന്റ നിര്‍മാണം നടത്തുന്നത്. ബോളുവിഡിലെ മുന്‍നിര കാമറമാനായ കെ.യു മോഹനനാണ് ഛായാഗ്രഹണം. ഈ വര്‍ഷം മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്നമലയാളി യുവാവിന്റെ കഥയാണ് ബെന്യാമിന്‍ എഴുതിയ നോവല്‍ ആടുജീവിതത്തിലേത്. 2009-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015-ലെ പത്മപ്രഭ പുരസ്‌കാരവും ഈ നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലും നോവലിന്റെ പരിഭാഷയുണ്ട്.

Related Posts

പൃഥ്വിരാജിന്റെ ആടുജീവിതത്തില്‍ അമല പോള്‍ നായിക
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.