Monday, 29 January 2018

കാസർകോട്ടെ പോലീസ് സംവിധാനം അഴിച്ചു പണിയണം - യൂത്ത് ലീഗ്


കാസർകോട്:(www.evisionnews.co)വർദ്ധിച്ച കൊള്ളയും കൊലപാതകങ്ങളും അരക്ഷിതാവസ്ഥ സൃഷ്ടിച്ച ജില്ലയിലെ ജനങ്ങൾക്ക് പോലീസ് വിഭാഗത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അടിക്കടി ഉണ്ടാകുന്ന കവർച്ചയും, കൊലപാതകങ്ങളും തടയുന്നതിൽ പരാജയപ്പെടുകയും, പ്രതികളെ കണ്ടത്താനോ പിടികൂടാനൊകഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തിരമായും ജില്ലയിലെ പോലീസ് സംവിധാനംഅഴിച്ച് പണിയണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.പോലീസിലെ ഒരു വിഭാഗംഭരണപക്ഷത്തെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി അനുവർത്തിക്കുന്ന നിഷ്ക്രിയത്വം മുതലെടുത്ത് സാമൂഹ്യ ദ്രോഹികൾ വൻതോതിൽ മദ്യവും, കഞ്ചാവും, പൂഴിയും വ്യവസായം ചെയ്യുകയാണ്. സി.പി.എമ്മിന്റെയും, അനുബന്ധസംഘടനകളുടെയും ഉത്തരവാദപ്പെട്ടവർ ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ പ്രതികരിക്കേണ്ട പാർട്ടിയും,നടപടിയെടുക്കേണ്ട പോലീസും  പാലിക്കുന്ന മൗനം ദുരൂഹവും ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
മറ്റൊരു വിഭാഗം പോലീസ് അനുവർത്തിക്കുന്നത് തികച്ചും ന്യൂനപക്ഷ വിരുദ്ധ നിലപാടാണ്. ചിലരോട് കാണിക്കുന്നത് മൃദുസമീപനമെങ്കിൽ മറ്റു ചിലരോട് തികഞ്ഞ നീതി നിഷേധവും പക്ഷപാതിത്വവും അനുവർത്തിക്കുകയാണ്.സംഘ്പരിവാർസംഘടനകളെ പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം സമീപനം ഗൗരവതരമായ സാമൂഹ്യ വിപത്തിനെ ക്ഷണിച്ചു വരുത്തുന്നതാണെന്ന് യോഗംവിലയിരുത്തി.
 നീതിന്യായം നടപ്പിലാക്കൽ കേവലം വാഹന പരിശോധനയിൽ മാത്രമൊതുക്കി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യത്തെ ഹനിക്കുന്ന പോലീസ് പൊതുജനത്തിന് 
ബാധ്യതയായിമാറിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആഷിഖ് ചെലവൂർ, എ.കെ.എം അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീർ,നാസർ ചായിന്റടി, മൻസൂർ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ, സൈഫുള്ള തങ്ങൾ, സഹീർ ആസിഫ്, ഷംസുദ്ധീൻ കൊളവയൽ, എം.സി ശിഹാബ് മാസ്റ്റർ, റഹ്മാൻഗോൾഡൻ,സിദ്ധീഖ് സന്തോഷ് നഗർ, റൗഫ് ബാവിക്കര, കെ.കെ ബദ്റുദ്ധീൻ, സഹീദ് വലിയപറമ്പ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, സെഡ്.എ കയ്യാർ, ഹക്കീം അജ്മൽ, അസീം മണിമുണ്ട,  ബി.ട്ടി അബ്ദുല്ല കുഞ്ഞി, അബൂബക്കർ കണ്ടത്തിൽ, ടി.കെ അസീബ്, മുസ്താഖ് യു.കെ, നിസാർ ഫാത്തിമ, അബ്ബാസ് കൊളച്ചപ്പ്, ഷറഫുദ്ധീൻ കുണിയ, ആസിഫ് മാളിക, സത്താർ ബേവിഞ്ച, സി.ഐ.എ ഹമീദ് സംബന്ധിച്ചു.
സെക്രട്ടറി അസീസ് കളത്തൂർ സ്വാഗതവും ട്രഷറർ യൂസുഫ് ഉളുവാർ നന്ദിയും പറഞ്ഞു.

Related Posts

കാസർകോട്ടെ പോലീസ് സംവിധാനം അഴിച്ചു പണിയണം - യൂത്ത് ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.