Type Here to Get Search Results !

Bottom Ad

''വരത്തക്ക പ്രവർത്തി''യിലൂടെ ത്രില്ലടിപ്പിച്ച് വിനോദ് കുടമിന (വീഡിയോ)


കാസർകോട് കോളിച്ചാൽ സ്വദേശിയും,ആൽബം,ഹ്രസ്വ ചിത്ര രംഗത്തെ നിറ  സാന്നിധ്യവും,  എഴുത്തുകാരനുമായ വിനോദ് കുടമിന സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം  വരത്തക്ക പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.13 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ  അവസാനം വരെ പ്രേക്ഷകനെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണുള്ളത്. ആട്, ഉദാഹരണം സുജാത, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ  സുധി കോപ്പയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.


സ്വന്തം മൊബൈലിൽ ഒരു പോൺ വിഡിയോ ഡൗൺലോഡ് ചെയ്ത, ഒരു യുവാവ് നേരിടുന്ന അസാധാരണ സംഭവത്തെ മികച്ച ദൃശ്യ ചാരുതയോടെയാണ്  പ്രേക്ഷകരിലേക്കെത്തിക്കുന്നത്.ഓരോ രംഗങ്ങളിലും  വിനോദ് കുടമിനയുടെ  സംവിധാന മികവ് തെളിഞ്ഞു കാണാം. ആദ്യം മുതൽ തന്നെ സസ്പെന്‍സ് നിലനിർത്തി ക്ലൈമാക്സിൽ ഒരു വലിയ ട്വിസ്റ്റോടു കൂടി അവസാനിപ്പിക്കുന്നതാണ് ചിത്രത്തിൻറെ ഹൈലൈറ്റ്.നിഗൂഢമായ ഒരു സംഭവം  ചുരുൾ നിവർത്തപ്പെടുന്ന ചിത്രത്തിൽ  ആനുകാലിക പ്രസക്തിയുള്ള വിഷയം കൂടിയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. സിനിമയുടെ ഗതി നിർണയിക്കുന്നതിൽ  വളരെ പ്രാധാന്യമുള്ള എഡിറ്റിങ്  സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. പ്രേക്ഷകന്റെ മനസ്സിൽ ആകാംക്ഷ ഉണർത്തുന്ന രീതിയിലാണ്    പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു സിനിമയുടെ എല്ലാ ചേരുവകളും ചേരും പടി ചേർത്തിരിക്കപ്പെട്ടതിലൂടെയാണ് ഈ ചിത്രം മികച്ച വിജയമായി മാറിയത്.  പ്രേക്ഷകനെ തീർത്തും ഭീതിയുടെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തുന്ന മികച്ച ത്രില്ലറായാണ്      വരത്തക്ക പ്രവർത്തി വിലയിരുത്തപ്പെടുന്നത്.ഇതിനകം തന്നെ യൂട്യൂബിൽ ആയിരക്കണക്കിന് പേരാണ് ചിത്രം കണ്ടിരിക്കുന്നത്.മികച്ചതും വ്യത്യസ്തയുള്ളതുമായ  ഒരു ഹ്രസ്വ ചിത്രം ചെയ്യുക എന്ന ആഗ്രഹമാണ്  വരത്തക്ക പ്രവർത്തിയിലൂടെ  സഫലീകരിക്കപ്പെട്ടതെന്ന്  ചിത്രത്തിൻറെ സംവിധായകൻ വിനോദ് കുടമിന ഇ വിഷൻ ന്യൂസിനോട് പറഞ്ഞു.  
ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്  ഫൈസ് സിദ്ദിഖ് ആണ്. എം സജാസിന്റേതാണ് ആശയം.


Post a Comment

0 Comments

Top Post Ad

Below Post Ad