Sunday, 21 January 2018

തമീമിന് കെ എം സി സി യുടെ സ്നേഹാദരം


ദുബായ്: (www.evisionnews.co)കാസർകോട്ട്  നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോൾ  ലൈബ എന്ന ഒരു കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും  തമീമിന് കെ എം സി സി നല്‍കുന്ന ആദരം ഏറെ മഹത്തരമാണെന്നും ദുബായ് കെ എം സി സി സംസ്ഥാന ജനഃസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു.ദുബായ് കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി അല്‍ബറഹ കെ എം സി സി ഓഡിറ്റോറിയത്തില്‍  തമീമിന് നല്‍കിയ  സ്നേഹോപഹാര ചടങ്ങ്  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്‍റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതം പറഞ്ഞു.ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ  തൊട്ടും ഭാഗം, ദുബായ് കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചെർക്കള,മഹാത്മാ കോളേജ് വൈസ്  പ്രിൻസിപ്പാൽ ലത്തീഫ്  ഉളുവാർ ,കുമ്പള അക്കാദമി എം ഡി  ഖലീൽ മാസ്റ്റർ,ദുബായ് കെഎംഎ സി സി  കാസർകോട്   ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ,ട്രഷറർ മുനീർ ചെർക്കള ,റാസൽ കൈമ കെ എം സി സി ജില്ലാ ട്രഷറർ  ഹമീദ് ബെള്ളൂർ,ജില്ലാ മണ്ഡലം ഭാരവാഹികളായ  ഹസൈനാർ ബീജന്തടുക്ക ,നൂറുദ്ദീൻ സി എച്ച്  ,റഷീദ് ഹാജി കല്ലിങ്കാൽ,അയ്യൂബ് ഉറുമി,ടി കെ മുനീർ ബന്ദാട് ,യൂസുഫ് മുക്കൂട്,ഡോക്ടർ ഇസ്മായിൽ ,റഫീഖ് മാങ്ങാട്,അഷ്‌റഫ് ബായാർ ,സുബൈർ കുബണൂർ,അസീസ്  ബെള്ളൂർ,സലിം ചെരങ്ങായി.ഇ ബി അഹമ്മദ് ചെടയ്ക്കാൽ, ഐ പി എം ഇബ്രാഹിം,സിദ്ദീഖ് ചൗക്കി,കരീം മൊഗർ,റഹ്മാൻ പടിഞ്ഞാർ,മുനീഫ് ബദിയടുക്ക കെ എം സി സി മുൻ മണ്ഡലം സെക്രട്ടറി അഷ്‌റഫ് തങ്ങൾ എസ് കെ എസ് എസ് എഫ് ദുബായ്  കാസർകോട്  ജില്ലാ പ്രസിഡന്റ സിദ്ദീഖ് കനിയടുക്കം,സെക്രട്ടറി സുബൈർ മാങ്ങാട്  മുനിസിപ്പൽ പഞ്ചായത്ത്ഭാരവാഹികളായ മുനീർ ബീജന്തടുക്ക  ഫൈസൽ മുഹ്‌സിൻ,ഹസ്കർ ചൂരി,തല്ഹത് തളങ്കര,സുബൈർ അബ്ദുല്ല ,ഗഫൂർ ഊദ് ,എം എസ് ഹമീദ് ഗോളിയടുക്ക, അബ്‌ദുല്ല ബെളിഞ്ച,ഉപ്പി കല്ലിങ്ങായി,ഖലീൽ ചൗക്കി,ഷുഹൈൽ കോപ്പ.റഫീഖ് ചെരങ്ങായി,കബീർ ,
കാദർ പൈക നാസർ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിൽ, അബ്ദുറഹ്മാൻ തോട്ടിൽ, ജ്‌കുഞ്ഞാമു കീഴുർ ,നസീർ ഹൈവ,ശകീൽ എരിയാൽ,തഹ്‌ശി മൂപ്പ,ബഷീർ മജൽ,  തുടങ്ങിയവർ സംബന്ധിച്ചു,ഷംസുദീൻ പാടലടുക്ക,ഖിറാഅത്  നടത്തി. ദുബായ് കെ എം സി സി കാസർകോട്  മണ്ഡലം ട്രഷർ ഫൈസൽ പാട്ടേൽ  നന്ദി പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച
ക്യാഷ് അവാർഡും  സ്നേഹോപഹാരവും  ദുബായ് കെ എം സി സി കാസർകോട്  ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി തമീമിന് കൈമാറി.

Related Posts

തമീമിന് കെ എം സി സി യുടെ സ്നേഹാദരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.