Tuesday, 16 January 2018

ക്ഷേത്രദര്‍ശനത്തിനെത്തിയ വൃദ്ധന് നേരെ കയ്യേറ്റം; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.

ബംഗളുരൂ:(www.evisionnews.co) ക്ഷേത്രദര്‍ശനത്തിനെത്തിയ വൃദ്ധനെ പിടിച്ചുവലിച്ച്‌ മാറ്റിയ പൊലീസുകാരന്‍ സസ്പെന്‍ഡില്‍. സംഭവത്തില്‍ പൊലിസുകാരനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കര്‍ണാടക ആഭ്യന്തരവകുപ്പാണ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്.

ചിക്ക്മാംഗലുരു ശൃംഗേരി ശാരദാംബ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രദര്‍ശനത്തിനെത്തിയ വൃദ്ധനെ പൊലീസുകാരന്‍ പിടിച്ചുവലിച്ചിഴച്ച്‌ പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.

അതേസമയം, സംഭവം നടക്കുമ്ബോള്‍ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും കുടുംബവും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ്രധാനമന്ത്രിക്കും കുടുംബത്തിനും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പൊലിസുകാരന്‍ അതിക്രമം കാണിച്ചതെന്നും വാര്‍ത്തകളുണ്ട്.

Related Posts

ക്ഷേത്രദര്‍ശനത്തിനെത്തിയ വൃദ്ധന് നേരെ കയ്യേറ്റം; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.