Type Here to Get Search Results !

Bottom Ad

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് പിന്നില്‍..


കൊച്ചി (www.evisionnews.co): വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നത് സി.സി.ടി.വി ക്യാമറകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളെന്ന് പോലീസ്. വീടുകളില്‍ സി.സി.ടി.വി ക്യാമറകളുടെ ആവശ്യകതയുണ്ടെന്ന് ബോധവത്കരിക്കാന്‍ വേറിട്ട പരസ്യരീതി പരീക്ഷിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി വിതരണക്കാര്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്താരായിരുന്നു. ഇത്തരം പ്രചാരണം അവസാനിപ്പിക്കണമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെയോ മോഷ്ടാക്കളുടെയോ സംഘം അടയാളമായി സ്റ്റിക്കര്‍ ഒട്ടിക്കുന്നതാണെന്നായിരുന്നു പലരും കരുതിയിരുന്നത്. സി.സി.ടി.വി ക്യാമറകളുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഒരു പരീക്ഷണമായിരുന്നുവെന്ന് സ്റ്റിക്കര്‍ ഒട്ടിച്ചവര്‍ തന്നെ പോലീസിനോട് പറയുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകൂ സംഘത്തില്‍പെട്ടവരാണ് ഇതിന് പിന്നിലെന്നുമുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവങ്ങള്‍ മലപ്പുറത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേതുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴും ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സത്യാവസ്ഥ കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad