തളങ്കര: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് കാസര്‍കോട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ റിപ്പബ്ലിക്ക്ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
ആശങ്കാജനകമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്.1947ല്‍ സ്വാതന്ദ്ര്യം ലഭിച്ചുവെങ്കിലും ഇന്ത്യ ഒറ്റ രാജ്യമാണെന്ന പ്രതീതി ഉണ്ടായത് ഇന്ത്യ സമ്പൂര്‍ണ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷമാണ്.അന്നുമുതല്‍ ഇന്നുവരെ ഇന്ത്യയുടെ ഭരണഘടനയാണ് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തിപിടിച്ചിരുന്നത്.എന്നാല്‍ അടുത്തകാലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ ന്യൂനപക്ഷമടക്കമുള്ള മതേത്വരതത്തില്‍ വിശ്വസിക്കുന്ന ഭൂരിഭാഗം ജനങ്ങളിലും ആശങ്ക ഉണ്ടാകുന്ന കാര്യങ്ങളാണ്.ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെട്ടിരുന്ന മതേത്വരത്തവും ജനാധിപത്യവും അതിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാകുന്ന തരത്തിലാണ് ഈ സംഭവങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തിലാണ് ഭരണഘടന നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഇല്‍ സാഹിബിന്റെ അനുയായികളായ നാം ജാഗ്രത പുലര്‍ത്തി പ്രവര്‍ത്തികേണ്ടത്.ഗ്രീന്‍ സ്റ്റാര്‍ തളങ്കരയക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു.എം സ് അബൂബക്കര്‍,ലത്തീഫ് അഷ്റഫി,കെ എം അബ്ദുല്‍ അസീസ്,റസാഖ് .എന്‍.എ,ഷംസുദ്ധീന്‍ ഇ,ബി യു അബ്ദുല്ല,ഷരീഫ് സാഹിബ്,എം എച് അബ്ദുല്‍ കാദര്‍,ഹമീദ് വക്കീല്‍,സലീം ത്രീസ്റ്റാര്‍,സിദ്ധീഖ് പെന്‍സി,അമാനുള്ള അങ്കാര്‍,മുഹമ്മദ് ഹാജി,നാസിര്‍ പട്ടേല്‍,നിസാര്‍ സാഹിബ്,ഹനീഫ് ദീനാര്‍,ഇസ്മാഇല്‍ കുളത്തുങ്കര,റിനാസ് മാസ്റ്റര്‍,ഫര്‍സീന്‍ എം സ്,ഉസ്മാന്‍ സാഹിബ്,സിനാന്‍ ചാക്ക്,മുഹാസ് അഹമ്മദ്,സയ്യദ് തങ്ങള്‍,കലന്തര്‍ ഷാ പട്ടേല്‍,ജിഷാന്‍,റഹ്മാന്‍ സംബന്ധിച്ചു.
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം : അഡ്വ.വി എം മുനീര്‍
4/
5
Oleh
evisionnews