Monday, 22 January 2018

നോട്ട് നിരോധനം വന്‍വിജയം: പരിഷ്‌കാരം തുടരുമെന്ന് മോദി


ന്യൂഡല്‍ഹി (www.evisionnews.co): ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷിക്കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടൈംസ് നൗ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ജനതയെ ആകെ ആശങ്കയിലാഴ്ത്തിയ പ്രസ്താവന പ്രധാനമന്ത്രി നടത്തിയത്. എല്ലാക്കാലത്തും സര്‍ക്കാരില്‍ നിന്ന് സൗജന്യവും ഔദാര്യങ്ങളുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും നോട്ട് നിരോധനം രാജ്യം കണ്ടതില്‍ വച്ച് വന്‍ വിജയമാണെന്നും മോദി അവകാശപ്പെട്ടു.

ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അതിനായി ഇനിയും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പുറകിലാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. അത് വെറും നുണപ്രചരണം മാത്രമാണ്. രാജ്യത്ത് കര്‍ഷകര്‍ ഇപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്.എന്നാല്‍ അതിന് പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസ് സംസ്‌കാരമല്ല വളരേണ്ടത് വളര്‍ച്ച പ്രാപിക്കുകയാണ് വേണ്ടതെന്ന് മോദി അഭിപ്രായപ്പെട്ടു.

Related Posts

നോട്ട് നിരോധനം വന്‍വിജയം: പരിഷ്‌കാരം തുടരുമെന്ന് മോദി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.