Sunday, 14 January 2018

പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു ; ദര്‍ശന നിർവൃതിയിൽ അയ്യപ്പ ഭക്തർ

Image result for മകരജ്യോതി തെളിഞ്ഞുസന്നിധാനം ; (www.evisionnews.co)ശബരിമലയിലെ  പൊന്നമ്പല   മേട്ടില്‍ മകരജ്യോതി തെളിഞ്ഞു ദര്‍ശന നിറവില്‍ അയ്യപ്പഭക്തന്മാര്‍. പന്തളത്ത് നിന്നും ആഘോഷമായെത്തിയ തിരുവാഭരണ പേടകം വൈകീട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തി. ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം വൈകീട്ട് 6.45ഓടെയാണ്  പൊന്നാമ്പല  മേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മൂന്ന് പ്രാവശ്യം മകര ജ്യോതി തെളിഞ്ഞതോടെ സന്നിധാനം ഭക്തിസാന്ദ്രമാക്കി കൊണ്ട് അയ്യപ്പ ഭക്തന്മാര്‍ ശരണമന്ത്രം മുഴക്കി.

സന്നിധാനത്തിന് പുറമേ പാഞ്ചാലിമേട്, പരുന്തംപാറ, പുല്ലുമേട് തുടങ്ങിയ പ്രദേശങ്ങളിലും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ മകരവിളക്ക് ദര്‍ശനത്തിനായി കാത്തിരുന്നു. മകരവിളക്ക് പ്രമാണിച്ച്‌ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എറണാകുളം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ 1500 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

Related Posts

പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു ; ദര്‍ശന നിർവൃതിയിൽ അയ്യപ്പ ഭക്തർ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.