Saturday, 20 January 2018

കേരളത്തിലെ കൊലപാതകങ്ങള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം: ശോഭാ സുരേന്ദ്രന്‍


കാഞ്ഞങ്ങാട്: കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പിണറായിയുടെ പോലീസ് തികച്ചും പരാജയമെന്നും നീതി കിട്ടണമെങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എബിവിപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ ആലപ്പറമ്പത്ത് കെ.വി.ശ്യാംപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ഇതുപോലെയുള്ള കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കൃഷ്ണന്‍ ഏച്ചിക്കാനം അധ്യക്ഷത വഹിച്ചു. സംഘപരിവാര്‍ നേതാക്കളായ ബാബു പുല്ലൂര്‍, ടി.വി.ഭാസ്‌കരന്‍, ശ്രീജിത്ത് മീങ്ങോത്ത്, കെ.വി.ഉണ്ണികൃഷ്ണന്‍, എ.വേലായുധന്‍, എം.ബല്‍രാജ്, എന്‍.മധു, ഗോവിന്ദന്‍ മടിക്കൈ, കെ.വി.ബാബു, അശോകന്‍ മേലത്ത്, എ.കെ.സുരേഷ്, സനൂപ് പറക്കളായി, ലക്ഷ്മി പുലയനടുക്കം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Related Posts

കേരളത്തിലെ കൊലപാതകങ്ങള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം: ശോഭാ സുരേന്ദ്രന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.